സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കോളജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) നടത്തുന്ന ബിഎഫ്എ ഡിഗ്രി കോഴ്സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം.
പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോമും, ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ www.admissions. dtekerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. പ്ലസ്ടുവോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാഫീസ് 300 രൂപയും പട്ടികജാതി-വർഗക്കാർക്ക് 150 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുടെ പകർപ്പും ജൂൺ 18 ന് അഞ്ചിന് മുൻപായി തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലഭ്യമാക്കണം.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെയും പ്രായോഗിക പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ:04712561313.