തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ +2 അഥവാ തത്തുല്യയോഗ്യതയും (വൊക്കേഷണൽ ഹയർസെക്കൻഡറി ഒഴികെ) മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 55 ശതമാനം മാർക്കുമുളളവർക്ക് പൊതു വിഭാഗത്തിൽ അപേക്ഷിക്കാം.
45 ശതമാനം മാർക്കോടെ +2 അഥവാ തത്തുല്യ യോഗ്യതയും (വൊക്കേഷണൽ ഹയർ സെക്കൻഡറി ഒഴികെ) മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തമായി 50 ശതമാനം മാർക്കുമാണ് എസ്സി/എസ്ടി വിഭാഗം അപേക്ഷകർക്ക് വേണ്ടത്. എസ്സി/എടി വിദ്യാർഥികൾക്ക് യോഗ്യതാ പരീക്ഷയിൽ ലഭിക്കേണ്ട മാർക്കിൽ അഞ്ചു ശതമാനം ഇളവ് നൽക്കും. 01 ജൂണ്‍ 2019ന് 17 വയസ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷ, ആവശ്യമുളളരേഖകൾ, അപേക്ഷാ ഫീസിനുളള ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം 31 നകം നൽകണം.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.rajivgandhiacademyforaviationtechnology.org. കൂടുതൽ വിവരങ്ങൾക്ക്: 0471-2501814, 2501977.