ഇന്ത്യൻ നേവിയിൽ ചാർജ്മാൻ (മെക്കാനിക്ക്), ചാർജ്മാൻ (അമ്യൂണേഷൻ& എക്സ്പ്ലോസീവ്) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചാർജ്മാൻ (മെക്കാനിക്ക്): 103
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പ്രൊഡക്ഷൻ എൻജിനിയറിംഗ് ഡിപ്ലോമ. ക്വാളിറ്റി കണ്ട്രോളർ, ക്വാളിറ്റി അഷ്വറൻസ്, ടെസ്റ്റിംഗ്, സിസ്റ്റം എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്.
ചാർജ്മാൻ (അമ്യൂണേഷൻ & എക്സ്പ്ലോസീവ്): 69
യോഗ്യത: കെമിക്കൽ എൻഡിനിയറിംഗ് ഡിപ്ലോമ. ക്വാളിറ്റി കണ്ട്രോളർ, ടെസ്റ്റിംഗ്, ക്വാളിറ്റി അഷ്വറൻസ്, പ്രൂഫ് എന്നീ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.പ്രായം: 30 വയസ്.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.