ന്യൂഡൽഹിയിലുള്ള നവരത്ന കന്പനിയായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റ്ഡ് 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈപ്പിംഗ് സ്ട്രസ് എൻജിനിയർ (മെക്കാനിക്കൽ) തസ്തികകളിലാണ് അവസരം. എക്സിക്യൂട്ടീവ് ഗ്രേഡ് ഒന്ന്, എക്സിക്യൂട്ടീവ് ഗ്രേഡ് രണ്ട് വിഭാഗത്തിലാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം. വിവശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.engineersindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് അയയ്ക്കേണ്ടതില്ല. എന്നാൽ, അഭിമുഖത്തിന് ഹാജരാക്കുന്നതിന് ഒരു കോപ്പി സൂക്ഷിച്ചുവയ്ക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 16.