സിൻഡിക്കറ്റ് ബാങ്കിൽ സ്പെഷലിസ്റ്റ് ഒാഫീസർ തസ്തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളാണുള്ളത്. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഒാൺലെെനിൽ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 18.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ്- 3, മിഡിൽ മാനേജ്മെന്റ് -2 വിഭാഗങ്ങളിലാണ് അവസരം.
സീനിയർ മാനേജർ(റിസ്ക് മാനേജ്മെന്റ്), അഞ്ച് ഒഴിവ്, എംഎംജിഎസ്- 3.
മാനേജർ(റിസ്ക് മാനേജ്മെന്റ്), 50 ഒഴിവ്, എംഎംജിഎസ്- 2.
മാനേജർ(ലോ), 41 ഒഴിവ്, എംഎംജിഎസ്- 2.
മാനേജർ (ഐഎസ് ഒാഡിറ്റ്), മൂന്ന് ഒഴിവ്, എംഎംജിഎസ്- 2.
തെരഞ്ഞെടുപ്പ്: ഒാൺലെെൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരത്തും എറണാകുളത്തും ഒാൺലെെൻ പരീക്ഷാ കേന്ദ്രമുണ്ട്. നിയമനപ്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം/ വികലാംഗർക്ക് 100 രൂപ മതി. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് മുഖേനയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടയ്ക്കണം.
ഒാൺലെെൻ അപേക്ഷാ ഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.syndicatebank.in എന്ന വെബ്സെെറ്റ് വഴി ഒാൺലെെനിൽ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനു മുന്പായി വെബ്സെെറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിന്റെ പൂർണരൂപം കാണുക.