ലോകത്തെ ഏറ്റവും പുരാതന സർവകലാശാലകളിൽ ഒന്നായ നളന്ദയുടെ പുനരവതാരമായ നളന്ദ യൂണിവേഴ്സിറ്റി അക്കാഡമിക് മികവും പ്രതിബദ്ധതയുമുള്ളവരിൽ നിന്നു വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിഹാറിലെ നളന്ദ ജില്ലയിൽ തന്നെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, സ്കൂൾ ഓഫ് ഇക്കോളജി ആൻഡ് എൻവയണ്മെന്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നിവയുടെ കീഴിൽ എംഎ/ എംഎസ്സി കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മേയ് 28നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ: ഗോഹട്ടി, കോൽക്കത്ത, പാറ്റ്ന, വാരണാസി, ന്യൂഡൽഹി, അഹമ്മദാബാദ്, പൂന, ബംഗളൂരു, ചെന്നൈ, ഭോപ്പാൽ.
അപേക്ഷാ ഫീസ് 1000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: www.nalandauniv.edu.in