എഫ്എസിടിയിൽ ഫീൽഡ് അസിസ്റ്റന്റാവാൻ ബിരുദധാരികൾക്ക് അവസരം. കേരളം ഉൾപ്പെടെ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 65 പേരെയാണ് തെരഞ്ഞെടുക്കുന്നത്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം. കേരളത്തിൽ 15 ഒഴിവുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ പത്തു വീതവും തമിഴ്നാട്ടിലും കർണാടകത്തിലും 15 വീതവുമാണ് ഒഴിവ്. മാർക്കറ്റിംഗ് ഡിവിഷനിലെ ഓഫീസ്/ ഡിപ്പോ/ഡീലർ പോയിന്റുകളിലായിരിക്കും നിയമനം. മൂന്നു മാസത്തേക്കുള്ള കരാർ നിയമനമാണ്.
2019 മാർച്ച് ഒന്നിന് 25 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. ശന്പളം 18000 രൂപ. കേരളത്തിലെ വാക് ഇന്റർവ്യൂ ഉദ്യോഗമണ്ഡലിൽ ഏപ്രിൽ 17ന് രാവിലെ ഒന്പതിന് നടക്കും. വിശദവിവരങ്ങൾക്ക് www .fact.co.in.