പഠന വകുപ്പുകളില്‍ പിജി
കേരളത്തിലെ വിവിധ സർവകലാശാലകളിൽ പഠന വകുപ്പുകളിൽ നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

* കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല എം​എ, എം​എ​സ്‌​സി, എം​എ​സ്ഡ​ബ്ല്യു, എം​പി​എ​ഡ്, എം​എ​ഫ്എ, പി​ജി ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 29.

കാ​ല​ടി മു​ഖ്യ​കേ​ന്ദ്രത്തിനു പുറമേ തി​രു​വ​ന​ന്ത​പു​രം , പ​ന്മ​ന, ഏ​റ്റു​മാ​നൂ​ർ, തു​റ​വൂ​ർ, തൃ​ശൂ​ർ,തി​രൂ​ർ, കൊ​യി​ലാ​ണ്ട ി, പ​യ്യ​ന്നൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്രങ്ങളിലുമായാണു കോഴ്സ് നടത്തുന്നത്.
മേ​യി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടേ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും എം​എ, എം​എ​സ്‌​സി, എം​എ​സ്ഡ​ബ്ല്യൂ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എം​എ മ്യൂ​സി​ക്, ഡാ​ൻ​സ്, തി​യ​റ്റ​ർ എ​ന്നി​വ​യ്ക്ക് എ​ഴു​ത്തു​പ​രീ​ക്ഷ കൂ​ടാ​തെ അ​ഭി​രു​ചി പ​രീ​ക്ഷ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും ഉ​ണ്ടാ​യി​രി​ക്കും. എം​പി​എ​ഡി​ന് ഫി​റ്റ്ന​സ്/​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ കൂ​ടി പാ​സാ​വ​ണം.

കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തെ​ക്കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം, പ​ന്മ​ന, ഏ​റ്റു​മാ​നൂ​ർ, തു​റ​വൂ​ർ, തൃ​ശൂ​ർ, തി​രൂ​ർ, കൊ​യി​ലാ​ണ്ടി, പ​യ്യ​ന്നൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷാകേ​ന്ദ്രം ഉ​ണ്ടാ​യി​രി​ക്കും. കാ​ല​ടി, തു​റ​വൂ​ർ, തി​രൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എം​എ​സ്ഡ​ബ്ല്യു പ്ര​വേ​ശ​ന പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. എം​പി​എ​ഡ്/​എം​എ​സ്‌​സി/​എം​എ​ഫ്എ കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കും ന​ട​ത്തുക.

* ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യു​ള്ള അ​മൃ​ത വി​ശ്വ​വി​ദ്യാ പീ​ഠ​ത്തി​നു കീ​ഴി​ലു​ള്ള കാ​മ്പ​സു​ക​ളി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ബി​രു​ദ കോ​ഴ്സു​ക​ൾ: ബി​എ -ഇം​ഗ്ലീ​ഷ്, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ: എം​എ​സ്‌​സി -ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ: എം​എ-​ഇം​ഗ്ലീ​ഷ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ. എം​എ​സ്‌​സി-​ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്.ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സു​ക​ൾ​ക്കും മേ​യ് 10ന​ക​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ജൂ​ണ്‍ 15ന​ക​വും അ​പേ​ക്ഷി​ക്ക​ണം.

* നാ​​​നോ മെ​​​ഡി​​​സി​​​ൻ, നാ​​​നോ ടെ​​​ക്നോ​​​ള​​​ജി, മോ​​​ളി​​​ക്യു​​​ളാ​​​ർ മെ​​​ഡി​​​സി​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ എം​​​ടെ​​​ക് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എം​​​എ​​​സ്‌​​​സി (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ കെ​​​മി​​​സ്ട്രി,ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ്, സു​​​വോ​​​ള​​​ജി), ബി​​​ടെ​​​ക് (ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, കെ​​​മി​​​ക്ക​​​ൽ, ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ) കോ​​​ഴ്സു​​​ക​​​ൾ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് നാ​​​നോ മെ​​​ഡി​​​സി​​​ൻ കോ​​​ഴ്സി​​​നും എം​​​എ​​​സ്‌​​​സി (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്), ബി​​​ടെ​​​ക് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്, കെ​​​മി​​​ക്ക​​​ൽ) കോ​​​ഴ്സു​​​ക​​​ൾ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് നാ​​​നോ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് റി​​​ന്യു​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി കോ​​​ഴ്സി​​​നും ലൈ​​​ഫ് സ​​​യ​​​ൻ​​​സി​​​ൽ എം​​​എ​​​സ്‌​​​സി, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​ടെ​​​ക് അ​​​ല്ലെങ്കി​​​ൽ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ്, ബി​​​ഫാം എ​​​ന്നി​​​വ​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് മോ​​​ളി​​​ക്യു​​​ലാ​​​ർ മെ​​​ഡി​​​സി​​​ൻ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 20.

* കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/​പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​എ​ഡ് ഒ​ഴി​കെ​യു​ള്ള കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഏ​പ്രി​ൽ 12 വ​രെ ഫീ​സ് അ​ട​യ്ക്കാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​ട​യ്ക്ക​ണം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം, പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റി​ൽനി​ന്ന് മാ​ത്ര​മാ​യി​രി​ക്കും.

* കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് 19ന് ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ര​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. എം​എ, എം​എ​സ്‌​സി, എം​ടെ​ക്, എം​സി​ജെ, എം​ബി​എ (ജ​ന​റ​ൽ ആ​ൻ​ഡ് ടൂ​റി​സം), എം​എ​ൽ​ഐ​എ​സ്‌​സി, എം​എ​സ്ഡ​ബ്ല്യു, എം​എ​ഡ്, എ​ൽ​എ​ൽ​എം, എം​കോം (ജ​ന​റ​ൽ, ഗ്ലോ​ബ​ൽ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം.

എം​എ: ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ഹി​ന്ദി, മ​ല​യാ​ളം ലാ​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, അ​റ​ബി​ക്, സം​സ്കൃ​തം, റ​ഷ്യ​ൻ, ജ​ർ​മ​ൻ, ഭാ​ഷാ​ശാ​സ്ത്രം, ഫി​ലോ​സ​ഫി, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, മ്യൂ​സി​ക്, ആ​ർ​ക്കി​യോ​ള​ജി, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ.

എം​എ​സ്‌​സി: ബ​യോ കെ​മി​സ്ട്രി, ബ​യോ​ടെ​ക്നോ​ള​ജി, ജ​നി​റ്റി​ക്സ് ആ​ൻ​ഡ് പ്ലാ​ന്‍റ് ബ്രീ​ഡിം​ഗ്, കെ​മി​സ്ട്രി, അ​ക്വാ​റ്റി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്, ജി​യോ​ള​ജി, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, ഡി​മോ​ഗ്രാ​ഫി ആ​ൻ​ഡ് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, ആ​ക്ച്വൂ​റി​യ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി, ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി, അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, ഡേ​റ്റ സ​യ​ൻ​സ്, അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഡേ​റ്റ അ​ന​ല​റ്റി​ക്സ്, ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ.

എം​ടെ​ക്: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഡി​ജി​റ്റ​ൽ ഇ​മേ​ജ് കം​പ്യൂ​ട്ടിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​ൻ), ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ).