സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നൂറിനു മുകളിൽ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
ഒാൺലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 29ന് ഓൺലൈൻ എഴുത്തുപരീക്ഷ നടക്കും.
ശന്പളം: 23,700- 42,020 രൂപ വരെ.
യോഗ്യത: അറുപത് ശതമാനം മാർക്കോടെ ബിരുദം.
പ്രായം: 2018 നവംബർ 30 ന് 25 വയസ്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 800 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 200 രൂപ. നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.southindianbank.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16.