പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഒാർഗനെെസേഷനിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 12 ഒഴിവുണ്ട്. ഫിസിക്സിൽ ഏഴു വർഷവും ഇലക്ട്രോണിക്സിൽ അഞ്ചു വർഷവുമാണുള്ളത്. ഡിസംബർ 19, 20 തീയതികളിലായി ഡൽഹിയിൽ നടക്കുന്ന വോക് ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. രണ്ടു വർഷത്തേക്കായിരിക്കും ഫെലോഷിപ്പ്.
യോഗ്യത:
1. ഫിസിക്സ്: ബേസിക് സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റും. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എംഇ/ എംടെക് ബിരുദവും ഫസ്റ്റ് ക്ലാസുണ്ടായിരിക്കണം.
2. ഇലക്ട്രോണിക്സ്: ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക്കും നെറ്റ്/ ഗേറ്റ് വിജയവും. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എംഇ/എംടെക്. ബിരുദത്തിനും ഫാസ്റ്റ് ക്ലാസുണ്ടായിരിക്കണം.
പ്രായം: 2018 ഡിസംബർ 31 ന് 28 കവിയരുത്.
ഇന്റർവ്യൂ തീയതിയും സമയവും: ഡിസംബർ 19, 20. രാവിലെ 9.30 മുതൽ
വേദി: DEFENCE RESEARCH & FEVELOPMENT ORGANISATION, LASER SCIENCE & TECHNOLOGY CENTRE, METCALFE HOUSE, DELHI -54
കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in എന്ന വെബ്സെെറ്റിൽ ലഭിക്കും.