കാർഷിക ഗവേഷണത്തിലും പരിശീലനത്തിലും മാനേജ്മെന്റ് വൈദഗ്ധ്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇന്ത്യ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎർ) ഹൈദരാബാദ് ആസ്ഥാനമായി ആരംഭിച്ചതാണ് നാഷണൽ അക്കാഡമി ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് മാനേജ്മെന്റ് (എൻഎഎആർഎം). എൻഎഎആർഎം അഗ്രിക്കൾച്ചറൽ ബിരുദധാരികൾക്കായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്-അഗ്രിക്കൾച്ചർ കോഴ്സിന് ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. രണ്ടു വർഷമാണു കോഴ്സിന്റെ കാലാവധി. ക്യാറ്റ്/സിമാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി-വർഗക്കാർക്ക് 300 രൂപ. അഗ്രിക്കൾച്ചറിൽ കുറഞ്ഞത് 60 ശതമാനം മാർക്കു നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം https://naarm.org.in.
ആസ്പയർ സ്കോളർഷിപ്
രണ്ടാംവർഷ ബിരുദാനന്തര വിദ്യാർഥികൾക്കും എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉയർന്ന നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങൾ ഹ്രസ്വകാല പ്രോജക്ട്/ഇന്റേൺഷിപ് ചെയ്യുന്നതിനുള്ള ആസ്പയർ സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി 30നകം അപേക്ഷിക്കണം.