ട്രം​​​പി​​​ന്‍റെ അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യും നി​​​​താ അം​​​​ബാ​​​​നി​​​​യും
Tuesday, January 21, 2025 11:14 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ട്രം​​​പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച കാ​​​​ന്‍​ഡി​​​​ല്‍ ലൈ​​​​റ്റ് ഡി​​​​ന്ന​​​​റി​​​​ല്‍ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യും നി​​​​താ അം​​​​ബാ​​​​നി​​​​യും പ​​​​ങ്കെ​​​​ടു​​​​ത്തു. ട്രം​​​​പു​​​​മാ​​​​യി വ​​​​ള​​​​രെ അ​​​​ടു​​​​പ്പ​​​​മു​​​​ള്ള ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ 100 പ്ര​​​​മു​​​​ഖ​​​​രാ​​​​ണ് അ​​​​ത്താ​​​​ഴ വി​​​​രു​​​​ന്നി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

നി​​​​യു​​​​ക്ത വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​.​​​ഡി. വാ​​​​ന്‍​സു​​​​മാ​​​​യും ഭാ​​​​ര്യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ഉ​​​​ഷ വാ​​​​ന്‍​സു​​​​മാ​​​​യും ഇ​​​​രു​​​​വ​​​​രും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ട്രം​​​​പ് കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി വ​​​​ള​​​​രെ അ​​​​ടു​​​​ത്ത സൗ​​​​ഹൃ​​​​ദം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​മാ​​​​ണ് മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യു​​​​ടേ​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഗു​​​​ജ​​​​റാ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ആ​​​​ന​​​​ന്ദ് അം​​​​ബാ​​​​നി​​​​യു​​​​ടെ ആ​​​ഢം​​​​ബ​​​​ര വി​​​​വാ​​​​ഹ​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ള്‍ ഇ​​​​വാ​​​​ന്‍​ക​​​​യും ഭ​​​​ര്‍​ത്താ​​​​വ് ജ​​​​റേ​​​​ഡ് കു​​​​ഷ്‌​​​​ന​​​​റും മ​​​​ക​​​​ള്‍ അ​​​​ര​​​​ബെ​​​​ല്ല റോ​​​​സും പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.