ജോസ് കണിയാലിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ്
Monday, January 20, 2025 7:31 AM IST
പി.പി. ചെറിയാൻ
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024 അ​വാ​ർ​ഡ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​സ് ക​ണി​യാ​ലി​ക്ക്. അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന് ല​ഭി​ച്ച നി​ര​വ​ധി നാ​മ​നി​ർ​ദേശ​ങ്ങ​ളി​ൽ നി​ന്നും ജോ​സ് ക​ണി​യാ​ലി​യെ ഡോ. ​ഹ​രി ന​മ്പൂ​തി​രി, ഡോ. ​സ്റ്റീ​വ​ൻ പോ​ട്ടൂ​ർ, ഏ​ബ്ര​ഹാം മാ​ത്യൂ​സ് (കൊ​ച്ചു​മോ​ൻ), ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ അ​വാ​ർ​ഡ് ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​റ്റൊ​രു ജേ​താ​വ് ജോ​യി​ച്ച​ൻ പു​തു​കു​ള​മാ​ണ്. ഡാ​ള​സി​ൽ ജ​നു​വ​രി 26ന് ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ (ഐ​പി​സി​എ​ൻ ടി ​സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തെ​ക്കേ​മു​റി ഹാ​ളി​ൽ) പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2024 പ്ര​വ​ർ​ത്ത​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​ട​ക്കും.

അ​മേ​രി​ക്ക​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മാ​ധ്യ​മ സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​സ് ക​ണി​യാ​ലി ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ രം​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ജോ​സ് ക​ണി​യാ​ലി 1988 ലാ​ണ് ഷി​ക്കാ​ഗോ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ഇ​ങ്ങ​നെ​യൊ​രു അം​ഗീ​കാ​രം ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ൽ നി​ന്നും ല​ഭി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ജോ​സ് ക​ണി​യാ​ലി പ​റ​ഞ്ഞു.