നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ് മീ​റ്റിം​ഗ് ഇ​ന്ന്
Monday, January 13, 2025 12:46 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ് കൂ​ട്ടാ​യ്മ യോ​ഗം തി​ങ്ക​ളാ​ഴ്ച രാത്രി എട്ടിന്(ഇഎസ്ടി) സൂം ​വ​ഴി ന​ട​ത്ത​പ്പെ​ടു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സീ​നി​യ​ർ സി​റ്റി​സ​ൺ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ൽ റി​ട്ട​യേ​ർ​ഡ് വി​കാ​രി ജ​ന​റ​ൽ റ​വ. ഷാം ​പി തോ​മ​സ് ആ​ണ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഭ​ദ്രാ​സ​ന വെ​സ്റ്റ് റീ​ജി​യ​ൺ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ്പാ​ണ് മീ​റ്റിം​ഗ് ഹോ​സ്റ്റ് ചെ​യു​ന്ന​ത്. ഈ ​പ​രി​പാ​ടി​യി​ൽ എ​ല്ലാ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

സൂം ഐഡി: 880 3988, പാസ്കോഡ്: prayer.