ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 770 ഡോ​ള​ർ ന​ൽ​കും
Monday, January 20, 2025 7:48 AM IST
പി .പി. ചെ​റി​യാ​ൻ
ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഫെ​ഡ​റ​ൽ പി​ന്തു​ണ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ 770 ഡോ​ള​ർ ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

തീ​പി​ടി​ത്തം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നി​ല്ല. നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​തു​പോ​ലെ, ഇ​പ്പോ​ൾ അ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്നു.

ഈ ​തീ​പി​ടി​ത്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് 770 ഡോ​ള​റി​ന്‍റെ ഒ​റ്റ​ത്ത​വ​ണ പേ​യ്മെ​ന്‍റ് ല​ഭി​ക്കും. അ​തു ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​വ​ർ​ക്ക് വാ​ങ്ങാം എന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 6,000 ദു​രി​ത​ബാ​ധി​ത​ർ ഇ​തി​ന​കം പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും 5.1 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി വി​ല​യി​രു​ത്തു​ന്നു.

പ​സ​ഫി​ക് പാ​ലി​സേ​ഡി​ലെ കാ​ട്ടു​തീ 14 ശ​ത​മാ​ന​വും പ​സ​ഡെ​ന​യി​ൽ 33 ശ​ത​മാ​ന​വും വെ​ഞ്ചു​റ​യി​ൽ 100 ശ​ത​മാ​ന​വും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.