നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്
Wednesday, January 15, 2025 12:51 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം. മു​ൻ​പ് ര​ണ്ട് ഔ​ൺ​സി​ൽ താ​ഴെ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന നി​ർ​ദേ​ശം.

പ്രൊ​പ്പോ​സി​ഷ​ൻ ആ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ, ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് അ​റ​സ്റ്റു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡാ​ളസ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​തി​യ മാ​ർ​ച്ചിംഗ് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

"ഡാ​ളസ് ഫ്രീ​ഡം ആ​ക്ട്' എ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ വി​ളി​ക്കു​ന്ന പ്രൊ​പ്പോ​സി​ഷ​ൻ ആ​ർ, ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66 ശ​ത​മാ​നം വോ​ട്ടോ​ടെ പാ​സാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം, ഡാ​ളസ് മു​ൻ പോ​ലീ​സ് മേ​ധാ​വി എ​ഡി ഗാ​ർ​സി​യ ഈ ​നി​ർ​ദേ​ശം പൊ​തുസു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ടെ​ക്സ​സ് നി​യ​മ​പ്ര​കാ​രം, ര​ണ്ട് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ന്ന​ത് 180 ദി​വ​സം വ​രെ ത​ട​വും 2,000 ഡോ​ള​ർ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ക്ലാ​സ് ബി ​കു​റ്റ​കൃ​ത്യ​മാ​ണ്. ര​ണ്ട് മു​ത​ൽ നാ​ല് ഔ​ൺ​സ് വ​രെ ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ന്ന​ത് ഒ​രു വ​ർ​ഷം വ​രെ ത​ട​വും 4,000 ഡോ​ള​ർ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ക്ലാ​സ് എ ​കു​റ്റ​കൃ​ത്യ​മാ​ണ്.