ഫെ​ർ​മോ​യ് കോ​റി​ൻ വു​ഡ്‌ കു​രി​ശു​മ​ല ക​യ​റ്റം 12ന്
Friday, April 11, 2025 12:55 PM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: കോ​ർ​ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭാ സ​മൂ​ഹ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ കോ​റി​ൻ വു​ഡ്‌ കു​രി​ശു​മ​ല തീ​ർ​ഥാട​നം ഏ​പ്രി​ൽ 12ന് ​ന​ട​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് കോ​റി​ൻ വു​ഡ് ഫോ​റ​സ്റ്റ് റി​ക്രി​യേ​ഷ​ൻ ഏ​രി​യ​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​യി​ൽ നു​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

എ​ല്ലാ വ​ർ​ഷ​വും വ​ലി​യ നോ​മ്പു​കാ​ല​ത്ത് വി​ദേ​ശി​യ​ര​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ത​ങ്ങ​ളു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ഈ​ശോ​യു​ടെ പീ​ഡാ​നു​ഭ​വ​യാ​ത്ര​യെ​പ്പ​റ്റി ധ്യാ​നി​ച്ചു കൊ​ണ്ടും കോ​റി​ൻ വു​ഡ് കു​രി​ശു​മ​ല ക​യ​റും.

ഈ ​വ​ർ​ഷം എ​സ്എംഎ വി​ൽ​റ്റ​ൺ ഇ​ട​വ​ക​യി​ലെ ഐ​റി​ഷ് ഇ​ട​വ​കാം​ഗ​ങ്ങ​ളും സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തോ​ടൊ​പ്പം കോ​റി​ൻ​വു​ഡ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ​യി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ശ​നി​യാ​ഴ്ച രണ്ടിന് ഫെ​ർ​മോ​യ് കോ​റി​ൻ വു​ഡ് ഫോ​റെ​സ്റ്റ് റെ​ക്രീ​യേ​ഷ​ണ​ൽ ഏ​രി​യ​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ചാ​പ്ലൈ​ൻ ഫാ. ​ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ അ​റി​യി​ച്ചു.