നീ​നാ ചി​യേ​ഴ്സി​ന്‍റെ ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​രം ജൂ​ൺ 14ന്
Wednesday, April 9, 2025 12:00 PM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സി​ന്‍റെ ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​രം ജൂ​ൺ 14ന് ​ന​ട​ക്കും. നീ​നാ ചി​യേ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘നീ​നാ ഫെ​സ്റ്റ് 2025’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം. കൗ​ണ്ടി ടി​പ്പ​രാ​റി​യി​ൽ ടെ​മ്പി​ൽ​മോ​ർ അ​ത്‌​ല​റ്റി​ക് ക്ല​ബി​ലാ​ണ് പ​രി​പാ​ടി.

മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 1,111 യൂ​റോ​യും ട്രോ​ഫി​യും 777 യൂ​റോ​യും ട്രോ​ഫി​യും കൂ​ടാ​തെ മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് 555 യൂ​റോ 222 യൂ​റോ എ​ന്നി​ങ്ങ​നെ​യും അ​ഞ്ചു മു​ത​ൽ എ​ട്ട് വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക് 150 യൂ​റോ വീ​ത​വും സ​മ്മാ​ന​ത്തു​ക ല​ഭി​ക്കു​ന്ന​താ​ണ്.

പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ടീ​മി​നും 100 യൂ​റോ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​ത്യ​ന്തം വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളി​ൽ അ​യ​ർ​ല​ൻ​ഡി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ നീ​ന​യി​ലേ​ക്ക് ഹാ​ർ​ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഷി​ന്‍റോ ജോ​സ് - 08922 81338, രാ​ജേ​ഷ് എ​ബ്ര​ഹാം - 08776 36467, ശ്രീ​നി​വാ​സ് - 08714 70590.