ജ​ര്‍​മ​നി​യി​ല്‍ സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണം 11ന്
Friday, April 11, 2025 1:53 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
നേ​വി​ഗ​സ്: മ​​ധ്യജ​ര്‍​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ന്‍ തീ​ര്‍​ഥാട​ന കേ​ന്ദ്ര​മാ​യ നേ​വി​ഗ​സി​ല്‍ കൊ​ളോ​ണി​ലെ സീ​റോമ​ല​ബാ​ര്‍ സ​മൂ​ഹം നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​രി​ക്കു​ന്നു.

ഏ​പ്രി​ല്‍ 11ന് (​വെ​ള്ളി) വൈ​കു​ന്നേ​രം അ​ഞ്ചിന് ആ​രം​ഭി​ക്കു​ന്ന ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ര്‍​ന്ന് മ​രി​യ​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​യ്ക്കും. ഇ​ന്‍​ഡ്യ​ന്‍ ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എംഐ ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

ലോ​ക​ര​ക്ഷ​ക​നാ​യ ക്രി​സ്തു​വി​ന്‍റെ പാ​പ​പ​രി​ഹാ​ര​ബ​ലി​യു​ടെ​യും പീ​ഢ​ന​ങ്ങ​ളു​ടെ​യും സ്മ​ര​ണ​യി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റെ നി​റ​തി​രി കൊ​ളു​ത്തു​ന്ന ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ലേ​യ്ക്കു പാ​ത​യൊ​രു​ക്കു​ന്ന നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ഴ്ച​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ കു​ടും​ബ​കൂ​ട്ടാ​യ്മ ബെ​ര്‍​ഗി​ഷ​സ്ളാ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

വിലാസം: Mariendom, Elberfelder Str.12,42533 Velbert - Neviges.