ഡബ്ലിൻ: ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ നിരയിൽ ഐറിഷ് പാസ്പോർട്ട് ഒന്നാമത്. നൊമാഡ് പാസ്പോർട്ട് ഇൻഡക്സ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരമാണ് അയർലൻഡ് പാസ്പോർട്ട് ഒന്നാമത് എത്തിയത്.
2020ൽ സ്വീഡൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളുമായി അയർലൻഡ് പാസ്പോർട്ട് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. ഇതാദ്യമായാണ് അയർലൻഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്.
വിസ ഫ്രീ ട്രാവൽ, ടാക്സേഷൻ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ തെരഞ്ഞെടുക്കുന്നത്.
സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി, മാൾട്ട, ലക്സംബർഗു, ഫിൻലൻഡ്, നോർവേ, ന്യൂസിലൻഡ്, യുഎഇ, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
പാക്കിസ്ഥാൻ, ഇറാഖ്, യമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ദുർബലമായ പാസ്പോർട്ടുകളുടെ പട്ടികയിലുള്ളത്.