ബൈ​ജു തി​ട്ടാ​ല​യ്ക്ക് ഇ​റ്റ​ലി ഓ​ണ​റ​റി പൗ​ര​ത്വം ന​ല്‍​കി
Wednesday, April 9, 2025 4:11 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
നേ​പ്പി​ള്‍​സ്: കേം​ബ്രി​ഡ്ജ് മേ​യ​റും ക്രി​മി​ന​ല്‍ ഡി​ഫ​ന്‍​സ് സോ​ളി​സി​റ്റ​റും മലയാളിയുമായ ബൈ​ജു തി​ട്ടാ​ല​യ്ക്ക് ഇ​റ്റ​ലി ഓ​ണ​റ​റി പൗ​ര​ത്വം ന​ല്‍​കി ആ​ദ​രി​ച്ചു. മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​മ​രി​യ മി​ഖ​യേ​ല ച​ട​ങ്ങി​ല്‍ സ​ദ​സി​ന് ബൈ​ജു​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

മേ​യ​ര്‍ സ​ര്‍ പാ​സ്ക്വേ​ല്‍ മാ​ര്‍​ഷെ​സ് ആ​ണ് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ത്വം ബൈ​ജു​വി​ന് കൈ​മാ​റി​യ​ത്. കാ​സ്റ്റ​ല്ലൂ​സി​യോ മേ​യ​റാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ര​ണ്ടു ന​ഗ​ര​ങ്ങ​ളു​ടെ സാം​സ്കാ​രി​ക വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ത്വം ന​ല്‍​കി മേ​യ​റെ ബ​ഹു​മാ​നി​ക്കു​ന്ന​തെ​ന്ന് സ​ര്‍ പാ​സ്ക്വേ​ല്‍ മാ​ര്‍​ഷെ​സ് പ​റ​ഞ്ഞു.



കാ​സ്റ്റ​ല്ലൂ​സി​യോ വാ​ല്‍​മാ​ഗി​യോ​റി​ന്‍റെ ഡെ​പ്യൂ​ട്ടി മേ​യ​റും മി​ഷേ​ല്‍ ജി​യാ​നെ​റ്റ​യും കേം​ബ്രി​ഡ്ജ് കൗ​ണ്‍​സി​ല​റും മു​ന്‍ മേ​യ​റു​മാ​യ റോ​ബ​ര്‍​ട്ട് ജെ.​പി, കൂ​ടാ​തെ എം​ആ​ര്‍​ടി​എ, പി​യ​റോ ഡി ​ആ​ഞ്ചെ​ലി​ക്കോ, ഗ്യൂ​സെ​പ്പെ, അ​ബ്ദു​ള്‍ കാ​യി അ​ര​യി​ന്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.



ഇ​റ്റാ​ലി​യ​ന്‍ റി​പ്പ​ബ്ലി​ക്കി​ന്‍റെ സെ​ന​റ്റി​ലേ​ക്ക് മേ​യ​റെ സെ​ന​ട്രി​സ് ഗി​സി​ല നാ​ച്വ​റ​ലെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഏ​പ്രി​ല്‍ അഞ്ചിന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് കാസ്റ്റ​ല്ലൂ​സി​യോ മു​നി​സി​പ്പാ​ലി​റ്റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.



അ​പു​ലി​യ​യി​ലെ ഫോ​ഗ്ഗി​യ പ്ര​വി​ശ്യ​യി​ല്‍ 1226 നി​വാ​സി​ക​ളു​ള്ള ഒ​രു മു​നി​സി​പ്പാ​ലി​റ്റ​യാ​ണ് കാസ്റ്റ​​ലൂ​സി​യോ വാ​ല്‍​മാ​ഗി​യോ​റെ. ഇ​റ്റ​ലി​യ്ക്ക് പ​ടി​ഞ്ഞാ​റ് - തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി ഏ​ക​ദേ​ശം 31.5 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് ക​മ്യൂ​ണി​റ്റി സ്ഥി​തി ചെ​യ്യു​ന്ന​ത്.

കാസ്റ്റ​ല്ലൂ​സി​യോ വാ​ല്‍​മാ​ഗി​യോ​റെ, ഒ​ര്‍​സ​രാ ഡി ​പു​ഗ്ളി​യ, ഫ്ര​ഞ്ച് സം​സാ​രി​ക്കു​ന്ന ഒ​രു അ​ദ്വി​തീ​യ പ​ട്ട​ണ​മാ​യ ഫ്ര​ങ്കോ - പ്രൊ​വ​ന്‍​ഷ്യ​ല്‍, കാ​ലെ സാ​ന്‍ വി​റ്റോ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളും മേ​യ​ര്‍ ബൈ​ജു സ​ന്ദ​ര്‍​ശി​ച്ചു.



ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ വീ​ര​മൃ​ത്യു സം​ഭ​വി​ച്ച ഇ​റ്റാ​ലി​യ​ന്‍, ഇന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​യ്ക്കാ​യി കാ​സ്റ്റെ​ലൂ​സി​യോ​യി​ല്‍ സ്ഥാ​പി​ച്ച സ്മാ​ര​കം സ​ന്ദ​ര്‍​ശി​ച്ച് അദ്ദേഹം ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഏ​താ​ണ്ട് 6000 ഓ​ളം ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​രാ​ണ് അ​ന്ന് മ​രി​ച്ച​ത്.