ക​വ​ണ ഉ​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത്; ഡ​ൽ​ഹി​യി​ൽ ഒ​രു കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു
Wednesday, January 22, 2025 1:00 PM IST
ന്യൂ​ഡ​ൽ​ഹി: ക​വ​ണ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു ത​ക​ര്‍​ത്ത് ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് ന​ഗ​റി​ലാ​ണു സം​ഭ​വം. സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ സ​രാ​യ് റോ​ഹി​ല്ല​യി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ല​ക്ഷ്മി​ഭാ​യി കോ​ള​ജി​ന് സ​മീ​പ​ത്തെ റെ​ഡ് സി​ഗ്ന​ലി​ൽ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ക​വ​ർ​ച്ചാ​സം​ഘം ക​വ​ണ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്ത് ആ​ഭ​ര​ണ​ങ്ങ​ള്‍ നി​റ​ച്ച ബാ​ഗ് കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ക​വ​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.