മാ​ളി​ലെ എ​സ്ക​ലേ​റ്റ​ർ കൈ​വ​രി​യി​ൽ നി​ന്ന് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Wednesday, January 15, 2025 11:45 AM IST
ന്യൂ​ഡ​ൽ​ഹി: തി​ല​ക് ന​ഗ​റി​ലു​ള്ള മാ​ളി​ലെ എ​സ്ക​ലേ​റ്റ​ർ കൈ​വ​രി​യി​ൽ നി​ന്ന് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഉ​ത്തം​ന​ഗ​റി​ൽ നി​ന്നെ​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

തി​ല​ക് ന​ഗ​റി​ലെ പ​സ​ഫി​ക്ക് മാ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​ളി​ൽ സി​നി​മ കാ​ണാ​നെ​ത്തി​യ​താ​ണ് മാ​താ​വും കു​ട്ടി​ക​ളും ഉ​ള്ള സം​ഘം. കൂ​ടി​യു​ണ്ടാ​യി​രു​ന്ന​വ​ർ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന സ​മ​യ​ത്ത് എ​സ്ക​ലേ​റ്റ​റി​ന് സ​മീ​പ​ത്തെ​ത്തി​യ കു​ട്ടി എ​സ്ക​ലേ​റ്റ​റി​ന്‍റെ കൈ​വ​രിയി​ലൂ​ടെ നി​ര​ങ്ങി​നീ​ങ്ങാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കു​ട്ടി തെ​റി​ച്ച് താ​ഴ​ത്തെ നി​ല​യി​ലേ​യ്ക്ക് വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.