കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച
Friday, December 27, 2024 5:34 PM IST
ഗു​രു​ഗ്രാം: ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ മ​ണ്ഡ​വാ​റിന്‍റെയും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​മാ​യി കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും ന​ട​ത്ത​പ്പെ​ടു​ന്നു.

രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ഷാ​ൻ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.

സി​സ്റ്റ​ർ ബീ​ന, ഡോ. ​ര​വി, ജെ​സ്സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം സ​മാ​ജം), റെ​ജി ടി. ​മാ​ണി, ഡോ. ​സാ​കി​യ പെ​ർ​വീ​ൻ ഖാ​ൻ, മൊ​ഹ്തേ​ഷ്ം ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കു​ന്ന ക്യാ​മ്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 3.30 വ​രെ ന​ട​ക്കും.

റ​വ. ഫാ. ​അ​ഭി​ലാ​ഷ് ടി. ​ഐ​സ​ക്, ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ സ്റ്റാ​ഫും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ക്യാ​മ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.