ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു; 150 വി​മാ​ന​ങ്ങ​ൾ വൈ​കി
Friday, January 10, 2025 3:16 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ൾ അ​തി​ശൈ​ത്യ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ‌ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി.

ഇ​ന്നു രാ​വി​ലെ ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞി​നെ​ത്തു​ട​ർ​ന്ന് ദൃ​ശ്യ​പ​ര​ത പൂ​ജ്യ​മാ​യി കു​റ​യു​ക​യും 150ലേ​റെ വി​മാ​ന​ങ്ങ​ളും 26 ട്രെ​യി​നു​ക​ളും വൈ​കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം നൂ​റു​ക​ണ​ക്കി​നു വി​മാ​ന​ങ്ങ​ളും ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കു​ക​യോ വൈ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.