വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി
Friday, November 22, 2024 9:45 AM IST
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ബ​സി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി. ബു​രാ​രി​യി​ലെ നാ​ഥ്പു​ര മേ​ഖ​ല​യി​ൽ നി​ന്നാ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഇ​ബ്രാ​ഹിം​പൂ​ർ ചൗ​ക്കി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ പെ​ൺ​കു​ട്ടി, ഡ്രൈ​വ​ർ ദീ​പ​ക്, യാ​ത്ര​ക്കാ​ര​നാ​യ മ​നോ​ജ് എ​ന്നി​വ​രു​മാ​യാ​ണ് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ത്. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം പെ​ൺ​കു​ട്ടി ബ​സി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ടു​നി​ന്ന ര​ണ്ട് പേ​ർ ഷാ​ലി​മാ​ർ പാ​ല​സ് ചൗ​ക്കി​ന് സ​മീ​പം ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി. പീ​ഡ​ന​ശ്ര​മ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ര​ക്ഷ​പെ​ടാ​നാ​ണ് ബ​സി​ൽ നി​ന്നും ചാ​ടി​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം ഇ​രു​വ​രെ​യും മ​ർ​ദി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി‍​യ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ​യും ര​ണ്ട് പു​രു​ഷ​ന്മാ​രെ​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​രു​വ​രും ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യോ ത​ന്നോ​ട് ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​രു​മാ​റു​ക​യോ ചെ​യ്തി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.