ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം
Saturday, November 16, 2024 1:18 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി. ഒ​ന്നാം സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശി​നാ​ണ്. കേ​ര​ള ടീ​മി​ന് ആറ് സ്വ​ർ​ണ​വും ഏഴിന് വെ​ള്ളി​യും അഞ്ച് വെ​ങ്ക​ല​വു​മാ​ണ് ല​ഭി​ച്ച​ത്.

73-ാമ​ത് ഓ​ൾ ഇ​ന്ത്യ അ​ത്‍​ല​റ്റി​ക് ആ​ന്‍റ് സൈ​ക്കി​ളിം​ഗ് ക്ല​സ്റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള പോ​ലീ​സ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​യി. മാ​ത്ര​മ​ല്ല സൈ​ക്കി​ളിം​ഗി​ൽ സം​സ്ഥാ​ന ചാ​മ്പ്യ​ന്മാ​ർ ആ​കു​ക​യും ചെ​യ്തു.



പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കെ. ​അ​ർ​ജു​നും വ​നി​ത​ക​ളു​ടെ ഹൈ​ജ​മ്പി​ൽ ആ​തി​ര സോ​മ​രാ​ജു​മാ​ണ് റിക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച​ത്.