"അ​ഖി​ലേ​ശ്വ​ര​ന്‍' എ​ന്ന ക്രി​സ്തീ​യ ഗാ​നം പു​തു​വ​ര്‍​ഷ ദി​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങും
Thursday, January 2, 2025 11:56 AM IST
ബെ​ർ​ലി​ൻ: പു​തു​വ​ര്‍​ഷ ദി​ന​ത്തി​ല്‍ സം​ഗീ​ത ആ​ൽ​ബം "അ​ഖി​ലേ​ശ്വ​ര​ന്‍' റി​ലീ​സ് ചെ​യ്യും. സെ​മി ക്ലാ​സി​ക്ക​ൽ മെ​ല​ഡി രൂ​പ​ത്തി​ലാ​ണ് ഗാ​നം പു​റ​ത്തി​റ​ക്കു​ന്ന​ത്. ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ര​ചി​ച്ച ഗാ​ന​ത്തി​ന് ജോ​ജി ജോ​ണ്‍​സാ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ധു ബാ​ല​കൃ​ഷ്ണ​ന്‍ ആ​ല​പി​ച്ച അ​ഖി​ലേ​ശ്വ​ര എ​ന്ന ഗാ​നം യൂ​റോ​പ്പി​ലെ ന്യൂ​സ് ചാ​ന​ലാ​യ പ്ര​വാ​സി ഓ​ൺലെെ​നി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് അ​നൂ​പ് ലീ ​ആ​ണ്. കു​മ്പി​ൾ ക്രി​യേ​ഷൻസിന്‍റെ ബാ​ന​റി​ൽ ഷീ​ന, ജെ​ൻ​സ്, ജോ​യ്ൻ കു​മ്പി​ളു​വേ​ലി​ൽ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ.