ഇ​വ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച
Wednesday, January 1, 2025 4:13 PM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
റ​യി​ൻ​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ പ്ര​തി​മാ​സ "ആ​ദ്യ ശ​നി​യാ​ഴ്ച' ക​ൺ​വ​ൻ​ഷ​നു​ക​ൾ ആ​രം​ഭി​ക്കു​ന്നു. പ്ര​ഥ​മ ശു​ശ്രൂ​ഷ ല​ണ്ട​നി​ലെ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ശ​നി‌‌‌‌‌‌‌‌‌​യാ​ഴ്ച ന​ട​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത യൂ​ത്ത് ആ​ൻ​ഡ് മൈ​ഗ്ര​ന്‍റ് ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സി​സ്റ്റ​ർ ആ​ൻ മ​രി​യ വി​ശു​ദ്ധ ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ‌​യ്ക്കും. ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ശ​നി‌‌‌‌‌‌‌‌‌​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കു​ർ​ബാ​ന​യും തി​രു​വ​ച​ന ശു​ശ്രൂ​ഷ​ക​ളും ആ​രാ​ധ​ന​യും ഉ​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.