ഒ​ഐ​സി​സി യു​കെ നോ​ർ​ത്താ​പ്ട​​ൺ റീ​ജി​യ​ണി​ന് ന​വ​നേ​തൃ​ത്വം
Wednesday, January 1, 2025 1:44 PM IST
റോ​മി കു​ര്യാ​ക്കോ​സ്
നോ​ർ​ത്താം​പ്ട​ൺ: ഒ​ഐ​സി​സി യു​കെ നോ​ർ​ത്താം​പ്ട​ൺ റീ​ജി​യ​ൺ പു​ന​സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​നും റീ​ജി​യൺ ഭാ​ര​വാ​ഹി​ക​ളി​ൽ ഏ​താ​നും പേ​ർ സം​ഘ​ട​ന​യു​ടെ പു​തു​താ​യി രൂ​പീ​കൃ​ത്യ​മാ​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ന്ന ഒ​ഴി​വു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യുമാ​ണ് റീ​ജി​യൺ പു​ന​സം​ഘ​ടി​പ്പി​ച്ച​ത്.

ഒ​ഐ​സി​സി യു​കെ നോ​ർ​ത്താം​പ്ട​ൺ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് അ​ജി​ത്കു​മാ​ർ സി. ​നാ​യ​റിന്‍റെ ​അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ ബോ​ഡി മീ​റ്റിംഗി​ൽ വ​ച്ചാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.

ഈ​ശ്വ​ര പ്രാ​ർഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട് നേ​തൃ​ത്വം ന​ൽ​കി. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് യോ​ഗം ആ​ശം​സ​ക​ൾ നേ​ർ​ന്നു. ദേ​ശീ​യ ഗാ​ന​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു

നേ​ര​ത്തെ, ഒ​ഐ​സി​സി യു​കെയു​ടെ പ്ര​വ​ർ​ത്ത​നം യുകെ​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ റീ​ജി​യ​ണുക​ൾ/യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശം കെപിസിസി​യി​ൽ ന​ൽ​കി​യി​രു​ന്നു.

അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റീ​ജി​യ​ൺ/യൂ​ണി​റ്റു​ക​ളു​ടെ പു​ന​രു​ദ്ധ​ര​ണ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ബേ​ബി​ക്കു​ട്ടി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് അ​ബ്ദു​ള്ള എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഒ​രു ക​മ്മി​റ്റി ക​വ​ട്രി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വ​ച്ച് രൂ​പീ​ക​രി​ച്ചി​രു​ന്നു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ഐ​സി​സി യു​കെ നോ​ർ​ത്താം​പ്ട​ൺ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡന്‍റ്: ജോ​ർ​ജ് ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: ഷി​ജി​ൻ ഷാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: റെ​ജി​സ​ൺ, ട്ര​ഷ​റ​ർ: സി​നു ജേ​ക്ക​ബ്. മ​റ്റു ഭാ​ര​വാ​ഹി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും.