ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ ദു​ക്റാ​നാ തി​രു​നാ​ൾ ആ​ച​രി​ച്ചു
Wednesday, June 26, 2024 6:12 AM IST
ജിയോ ജോസഫ്
ല​ണ്ട​ൻ: സെ​ന്‍റ് ജോ​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ ദു​ക്റാ​നാ തി​രു​നാ​ൾ ആ​ച​രി​ച്ചു. ഈ ​മാ​സം 23ന് ​വൈ​കു​ന്നേ​രം നാലിന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, ല​ദി​ഞ്ഞ്, ക​ഴു​ന്ന് നേ​ർ​ച്ച, പ്ര​ദ​ക്ഷ​ണം എ​ന്നി​വ ഭ​ക്തി​യാ​ദ​ര​പൂ​ർ​വം ന​ട​ന്നു.

തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ 31അം​ഗ പ്ര​സു​ദേ​ന്തി​മാ​രു​ടെ​യും, മി​ഷ​ൻ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ​ത്. തി​രു​നാ​ൾ തി​രു​ക​ർ​മങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് സ്നേ​ഹ വി​രു​ന്നും തി​രു​നാ​ൾ ക​മ്മി​റ്റി ഒ​രു​ക്കി​യി​രു​ന്നു.



അ​നു​ഗ്ര​ഹ​ദാ​യ​ക​വും, വി​ശ്വാ​സ​ദീ​പ്ത​വും ഈ ​തി​രു​നാ​ൾ ദി​നം സ്നേ​ഹ​ത്തി​ന്‍റെ​യും, കൂ​ട്ടാ​യ്മ​യു​ടെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ് ഏ​വ​ർ​ക്കും സ​മ്മാ​നി​ച്ച​ത്. വൈ​കു​ന്നേ​രം ഏഴിന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ കൊ​ടി​യി​റ​ക്കി​യ​തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ ഇ​ട​വ​ക തി​രു​നാ​ളി​നു പ​രി​സ​മാ​പ്തി​യാ​യി.