നാ​ലാം ലോ​ക കേ​ര​ള സ​ഭ​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Thursday, June 13, 2024 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി ഹാ​ളി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ലാ​മ​ത് ലോ​ക കേ​ര​ള സ​ഭ ചേ​രും. 103 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 25 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ര​വാ​സി കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

ഇ​രു​നൂ​റി​ല​ധി​കം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഇ​ത്ത​വ​ണ സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ്.