ആ​ഗോ​ള​ത​ല​ത്തി​ൽ നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി യു​വ​തി മി​ന്‍റാ റോ​സ് സാ​ന്‍റി
Thursday, June 20, 2024 11:15 AM IST
കോ​ത​മം​ഗ​ലം: യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ പ്ല​വ​ൻ അ​ന്താ​രാ​ഷ്‌​ട്ര മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യാ​യ ബ​ൾ​ഗേ​റി​യ പ്ല​വ​നി​ൽ നി​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി യു​വ​തി മി​ന്‍റാ റോ​സ് സാ​ന്‍റി.

കോ​ത​മം​ഗ​ലം തേ​ക്കി​ല​ക്കാ​ട്ട് കു​ടും​ബ​യോ​ഗം സെ​ക്ര​ട്ട​റി​യും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ അം​ബാ​സി​ഡ​റും തൊ​ടു​പു​ഴ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​റു​മാ​യ സാ​ന്‍റി മാ​ത്യു മാ​ട​പ്പാ​ട്ടി​ന്‍റെ മ​ക​ളാ​ണ് മി​ന്‍റാ റോ​സ് സാ​ന്‍റി.

മാ​താ​വ് ലൗ​ലി സാ​ന്‍റി. സ​ഹോ​ദ​ര​ങ്ങ​ൾ - ലി​ന്‍റാ മ​രി​യ സാ​ന്‍റി (എ​ൻ​ജീ​നി​യ​ർ - സ്വി​റ്റ്സ​ലാ​ൻ​ഡി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്), ഇ​മ്മാ​നു​വ​ൽ എം. ​സാ​ന്‍റി (ഐ​ടി വി​ദ്യാ​ർ​ഥി - കാ​ന​ഡ).

ഇ​റ്റ​ലി, ഇ​ന്ത്യ, ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഗ്രീ​സ്, ഫി​ൻ​ല​ൻ​ഡ്, കാ​ന​ഡ തു​ട​ങ്ങി​യ 16 രാ​ജ്യ​ങ്ങ​ളി​ലെ 171 യു​വ മെ​ഡി​ക്ക​ൽ ഡോ​ക്‌​ട​ർ​മാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഈ ​വ​ർ​ഷം ബി​രു​ദം ക​ര​സ്ഥ​മാ​ക്കി.