കു​വൈ​റ്റ് ദു​ര​ന്തം: പ്രാ​ർ​ഥ​ന​യു​മാ​യി മാ​ഞ്ച​സ്റ്റ​റി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം
Tuesday, June 18, 2024 5:19 PM IST
സാബു ചുണ്ടക്കാട്ടിൽ
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യും പ്രാ​ർ​ഥ​ന​യു​മാ​യി മാ​ഞ്ച​സ്റ്റ​റി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം അ​ണി​ചേ​ർ​ന്നു.

വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കും ദി​വ്യ​ബ​ലി​ക്കും മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം നേ​തൃ​ത്വം ന​ൽ​കി. ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ​വും ഒ​പ്പീ​സും ന​ട​ന്നു.



ക​ഴി​ഞ്ഞ​ദി​വ​സം തി​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഗാ​ന​മേ​ള ആ​രം​ഭി​ച്ച​തും കു​വൈ​റ്റി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ആ​ദ​ര​വ​ർ​പ്പി​ച്ച് കൊ​ണ്ടാ​യി​രു​ന്നു. പ​രേ​ത​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി എ​ല്ലാ​വ​രും ഒ​രു​മി​നി​റ്റ് എ​ഴു​ന്നേ​റ്റു​നി​ന്ന് പ്ര​ത്യേ​ക അ​നു​സ്മ​ര​ണ​വും ന​ട​ത്തി.