Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വത്സിംഗ്ഹാം തീർഥാടനം ജൂലൈ 20ന്
Monday, June 10, 2024 2:50 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
വത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വത്സിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭയുടെ തീര്‍ഥാടനം ജൂലൈ 20നു നടക്കും. വത്സിംഗ്ഹാം തീര്‍ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വത്സിംഗ്ഹാം തീര്‍ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗതസംഘം അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടന തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ വൈദികർ, സന്യസ്തർ എന്നിവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശാസ സമൂഹം തീർഥാടകരായെത്തുന്ന വത്സിംഗ്ഹാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീർഥാടന കേന്ദ്രമാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം.
എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീര്‍ഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.
വത്സിംഗ്ഹാം തീർഥാടന ചരിത്രം:
തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു പത്താം നൂറ്റാണ്ടിന്റെ മധ്യത്തിൽ വത്സിംഗ്ഹാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു.
പരിശുദ്ധ കന്യകാമറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നൽകിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും കന്യകാ മാതാവിനോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തുപോന്നിരുന്നു.
തീക്ഷ്ണമായ പ്രാര്‍ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ നസ്രേത്തിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ഗബ്രിയേല്‍ ദൂതന് പരിശുദ്ധ അമ്മയ്ക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.
"നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി' എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുവാനുള്ള സദ്വാര്ത്ത അറിയിച്ച അതേ ഭവനത്തിന്റെ ഓർമയ്ക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു "സദ്വാര്‍ത്തയുടെ ആലയം' എന്ന് പേര് നല്കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡിസ്യോട് ആവശ്യപ്പെട്ടു.
അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് "നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മാണം ആരംഭിക്കും' എന്ന് അരുളപ്പാട് ലഭിക്കുകയും ചെയ്തു.
അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വത്സിംഗ്ഹാമിൽ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി.
പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പരിശുദ്ധ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ഥനയിലും റിച്ചെല്‍ഡിസ പ്രഭ്വി മുഴുകി.
മാനുഷിക കണക്കുകൂട്ടലിൽ നിർമാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് അവസാനം പറഞ്ഞയച്ച ശേഷം ഏറെ വിഷമത്തോടെ തന്റെ കഠിനമായ പ്രാര്‍ഥന തുടര്‍ന്നു.
"പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും' എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്ക്കുന്ന ദേവാലയം ആയിരുന്നു.
പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.
നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അസംഖ്യം അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്ടം ഇപ്പോഴും കാണാവുന്നതാണ്.
വത്സിംഗ്ഹാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം കൂടുതലായി അറിയപ്പെടാന്‍ തുടങ്ങി.
ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ "വത്സിംഗ്ഹാമിലെ മാതാവ്' തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു. മാതൃ നിർദ്ദേശത്താൽ പ്രാർഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട "വത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് തന്റെ ദിവ്യ സുതനിലൂടെ ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്ന്' പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു.
വത്സിംഗ്ഹാം അമ്മയുടെ മധ്യസ്ഥം വഴി പ്രാർഥിച്ചു ഉദ്ദിഷ്ഠ കാര്യം സാധിച്ചവരുടെയും സന്താന സൗഭാഗ്യം, രോഗ സൗഖ്യം ഉൾപ്പെടെ നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ദേവവാലയ രേഖകളിലും തീർഥാടകർക്കിടയിലും കാണുവാൻ കഴിയും.
വത്സിംഗ്ഹാമില് 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന് ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു.
1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന് മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന് വരെയുള്ളവര്‍ വാൽത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു. 1538ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു.
ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും, ദേവാലയം പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വത്സിംഗ്ഹാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.
കിംഗ്സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മിക്കുകയും വത്സിംഗ്ഹാമിലേക്കുള്ള ആദ്യ തീര്‍ഥാടനം അവിടെനിന്നും 1897 ഓഗസ്റ്റ് 20ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.
1922ല്‍ വാല്‍ഷിഹാമിലെ പുതിയ വികാരിയായി നിയമിതനായ റവ. ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന് വത്സിംഗ്ഹാം മാതാവിന്റെ ഒരു പുതിയ സ്വരൂപം നിര്‍മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931ല്‍ പുതുതായി നിര്‍മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വത്സിംഗ്ഹാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു.
1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ കത്തോലിക്കാ സഭയുടെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം പ്രാർഥനയർപ്പിക്കാനായി സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വത്സിംഗ്ഹാം മാതാവിന്റെ അനുഗ്രഹവും മധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.
1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും മാർപാപ്പയുടെ പേപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.
"സ്ലിപ്പര്‍ ചാപ്പല്‍'
14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും "അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു' സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർഥാടകർക്ക് വിശ്രമ കേന്ദ്രവും ഇടത്താവളവുമായിരുന്നു.
വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർഥാടകരുടെ രക്ഷാധികാരിയും കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർഥാടകർക്ക് സംരക്ഷകയും ആയിരുന്നു.
തീര്‍ഥാടകര്‍ വത്സിംഗ്ഹാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വച്ച് തീർഥാടനം തുടങ്ങുക പതിവായിരുന്നു.
ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു "സ്ലിപ്പര്‍ ചാപ്പല്‍' എന്ന പേര് കിട്ടിയത് എന്നാണ് ചരിത്രം. ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്.
ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ "നാഷണൽ ഷ്രയിൻ' ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വത്സിംഗ്ഹാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയും മഹനീയതയുമാണ് ഉയർത്തിക്കാട്ടുക.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL.
വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്
മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്ലീഷില്‍
പോര്‍ട്ട്ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി സംഘടിപ്പി
യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഡ്യൂസൽഡോർഫ് സന്ദർശിക്കുന്നു
ഡ്യൂസൽഡോർഫ്: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി മലങ്കര ഓർത്ത
ചാലക്കുടി ചങ്ങാത്തം ശനിയാഴ്ച
സ്റ്റോക്ക് ഓൺ ട്രെന്റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു
തിരുമങ്കൈ ആള്‍വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും
ചെന്നൈ: 500 വര്‍ഷം പഴക്കമുള്ള തിരുമങ്കൈ ആള്‍വാളിന്റെ വെങ്കല പ്ര
പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന് തുടക്കമായി
വലേറ്റ: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാ
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
ലണ്ടൻ: സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ 29,30 തീയതികളില്‍
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ലണ്ടനിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചെന്ന് സന്ദേശം; മലപ്പുറം സ്വദേശി പിടിയിൽ
നെടുന്പാശേരി: വിമാനത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നൽകി അതേ
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു
മോസ്കോ: തെക്കൻ റഷ്യയിലെ ഡാഗേസ്താ
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും
ആംസ്റ്റര്‍ഡാം: യുഎസ് - യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പു
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയ
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് ന
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്റെയ
റഷ്യയിൽ ആരാധനാലയങ്ങളില്‍ വെടിവയ്പ്; പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിൽ നോർത്ത് കോക്കസസ് മേഖലയിലെ ഡെർബെന്റിൽ രണ്ടു ഓ
ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
ന്യൂഡൽഹി: ജർമൻ ഭാഷയിൽ ബി1 ലെവൽ പരിശീലനം വിജയകരമായി പൂർത്
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
പാരിസ്: ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവ
വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്
മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്ലീഷില്‍
പോര്‍ട്ട്ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി സംഘടിപ്പി
യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഡ്യൂസൽഡോർഫ് സന്ദർശിക്കുന്നു
ഡ്യൂസൽഡോർഫ്: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി മലങ്കര ഓർത്ത
ചാലക്കുടി ചങ്ങാത്തം ശനിയാഴ്ച
സ്റ്റോക്ക് ഓൺ ട്രെന്റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു
തിരുമങ്കൈ ആള്‍വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും
ചെന്നൈ: 500 വര്‍ഷം പഴക്കമുള്ള തിരുമങ്കൈ ആള്‍വാളിന്റെ വെങ്കല പ്ര
പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന് തുടക്കമായി
വലേറ്റ: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാ
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
ലണ്ടൻ: സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ 29,30 തീയതികളില്‍
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ലണ്ടനിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചെന്ന് സന്ദേശം; മലപ്പുറം സ്വദേശി പിടിയിൽ
നെടുന്പാശേരി: വിമാനത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നൽകി അതേ
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു
മോസ്കോ: തെക്കൻ റഷ്യയിലെ ഡാഗേസ്താ
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും
ആംസ്റ്റര്‍ഡാം: യുഎസ് - യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പു
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയ
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് ന
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്റെയ
റഷ്യയിൽ ആരാധനാലയങ്ങളില്‍ വെടിവയ്പ്; പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിൽ നോർത്ത് കോക്കസസ് മേഖലയിലെ ഡെർബെന്റിൽ രണ്ടു ഓ
ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
ന്യൂഡൽഹി: ജർമൻ ഭാഷയിൽ ബി1 ലെവൽ പരിശീലനം വിജയകരമായി പൂർത്
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
പാരിസ്: ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവ
അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളി നഴ്സ് മരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളിയായ നഴ്സ് സ്റ്
യുക്മ കേരള പൂരം; ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്സർ; വിപുലമായ ഒരുക്കം
കവന്‍ട്രി: കേരളത്തിന്റെ തനതായ പാചകം ഏറെ പുതുമകളോടെ അവതരിപ
ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ "വീ ഷാൽ ഓവർ കം' താരങ്ങളെ ആദരിക്കുന്നു
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ടാലന്റ്
യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയില്‍ അവതരിപ്പിച്ച് സമീക്ഷ; റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയി
യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ നഗരം; ബെര്‍ലിന്‍ മൂന്നാമത്
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ മൂന്നാമത്തെ നഗരം
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ മിഷണിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ചെസ്റ്റർഫീൽഡ്: സെന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാ
ബേബി പെരേപ്പാടൻ അയർലൻഡിലെ ആദ്യ മലയാളി മേയർ
ഡബ്ലിന്‍: മലയാളിയായ ബേബി പെരേപ്പാടൻ അയർലൻഡിൽ ആദ്യ മലയാളി മ
അഖിൽ കുര്യാക്കോസിന് ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി
പാലാ: ഇടപ്പാടി പാണ്ടിയാൽ പി.റ്റി. കുര്യാക്കോസിന്റെയും ലിസിയുടെ
മസാജിനിടെ വിദേശ വനിതയ്ക്കു പീഡനം: റിസോർട്ട് ജീവനക്കാരനെതിരേ പരാതി
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദേ
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ
പൈലറ്റുമാരുടെ സമരപ്രഖ്യാപനം; എയർലിംഗസ് സർവീസുകൾ താറുമാറാകും
ഡബ്ലിൻ: പൈലറ്റുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്താഴ്ച
നഴ്സുമാര്‍ക്ക് ജര്‍മനിയിൽ അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് വെസ്റ്റേണ്‍ യൂറോപ്യന്‍
ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി മിന്റാ റോസ് സാന്റി
കോതമംഗലം: യൂറോപ്പിലെ പ്രശസ്ത സർവകലാശാലയായ പ്ലവൻ അന്താരാഷ്
ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു
ബാത്ത്: ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ബാത്തി
മഴവിൽ സംഗീത വേദിയിൽ പെയ്തിറിങ്ങിയത് സംഗീത നൃത്തവിസ്മയം തീർത്ത കലാവസന്തം
ബോൺമൗത്ത്: ബോൺമൗത്തിലെ "മഴവിൽ സംഗീത’ വേദിയിൽ വിരിഞ്ഞത് വർണാ
അലിക് ഇറ്റലിയുടെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലി
ലോക കേരളസഭയില്‍ സജീവമായി ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധികള്‍
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നു ലോക കേരളസഭയില്‍ പങ്കെടുത്
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
സാൽഫോഡ്: വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയൺ ആനുവല്‍ ഗാതറിംഗിന് ഗംഭീര പരിസമാപ്തി
ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതാ വുമണ്‍സ് ഫ
ഇംഗ്ലണ്ടിലെ "നസ്രേത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിംഗ്ഹാം തീർഥാടനത്തിന് ഇനി ഒരുമാസം
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ "നസ്രേത്' എന്ന് ഖ്യാതി നേടിയതും കത്തോലി
കുവൈറ്റ് ദുരന്തം: പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സീറോമലബാർ സമൂഹം
മാഞ്ചസ്റ്റർ സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ട
സഹൃദയ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് 30ന്
കെന്റ്: കെന്റിലെ "സഹൃദയ ദി വെസ്റ്റ് കെന്റ കേരളൈറ്റ്സ്' സംഘടിപ്പ
ഇറ്റാലിയന്‍ തീരത്ത് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
റോം: ഇറ്റാലിയന്‍ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ടപകടങ്ങളിലായി 11
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജർമനി സന്ദർശിക്കുന്നു
ഫ്രാങ്ക്ഫർട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്ര
കോട്ടയത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
കോട്ടയം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി കോട്ടയത്തി
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍
തിരുവനന്തപുരം: ലോക കേരള സഭയിലെ ആദ്യ ദിവസം ചര്‍ച്ചകളില്‍ ജര
വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥിക
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് നരേന്ദ്ര മോദി
റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്
ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവം; ഒഐസിസി ഇറ്റലി പ്രതിഷേധിച്ചു
റോം: ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ രാഷ്ട്ര
ലോക കേരളസഭയിൽ അംഗമായി ജോസ് കുമ്പിളുവേലില്‍
ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യൻ മലയാളികള
Latest News
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
അതിതീവ്ര മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ
തോരാ മഴ തീരാ ദുരിതം ; സംസ്ഥാനത്ത് വ്യാപക നാശം
സിസോദിയായ്ക്കെതിരെ കേജരിവാൾ മൊഴി നൽകിയെന്ന് സിബിഐ
Latest News
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
അതിതീവ്ര മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ
തോരാ മഴ തീരാ ദുരിതം ; സംസ്ഥാനത്ത് വ്യാപക നാശം
സിസോദിയായ്ക്കെതിരെ കേജരിവാൾ മൊഴി നൽകിയെന്ന് സിബിഐ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top