റ​ഷ്യ​യി​ല്‍ നാ​ല് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു
Friday, June 7, 2024 1:37 PM IST
മോ​സ്‌​കോ: റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ര്‍​ഗി​ന​ടു​ത്തു​ള്ള വോ​ള്‍​ഖോ​വ് ന​ദി​യി​ല്‍ നാ​ല് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

യാ​രോ​സ്ലാ​വ്-​ദി-​വൈ​സ് നോ​വ്‌​ഗൊ​റോ​ഡ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഹ​ര്‍​ഷ​ല്‍ അ​ന​ന്ത​റാ​വു ദെ​സാ​ലെ, ജി​ഷാ​ന്‍ അ​ഷ്പ​ക് പി​ഞ്ചാ​രി, ജി​യ ഫി​റോ​ജ് പി​ഞ്ചാ​രി, മാ​ലി​ക് ഗു​ലാം​ഗൗ​സ് മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നി​ഷ ഭൂ​പേ​ഷ് സോ​ന​വാ​ന്‍ എ​ന്ന വി​ദ്യാ​ര്‍​ഥി ന​ദി​യി​ല്‍ വീ​ണെ​ങ്കി​ലും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ഗാ​വ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. വെ​ലി​ക്കി നോ​വ്‌​ഗൊ​റോ​ഡി​ലെ വോ​ള്‍​ഖോ​വ് ന​ദി​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ര്‍​ഗി​ലെ കോ​ണ്‍​സു​ലേ​റ്റും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യി ചേ​ര്‍​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.