ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തി
Monday, June 3, 2024 12:26 PM IST
ജിജോ അരയത്ത്
ഹേ​വാ​ർ​ഡ്‌​സ്: ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് പ്രൊ​പോ​സ്ഡ് മി​ഷ​നി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ശ​നി​യാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ത്തി.

ദി​വ്യകാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും കു​ർ​ബാ​ന​യ്ക്കും സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ആ​ന്‍റ​ണി ചൂ​ണ്ട​ലി​ക്കാ​ട്ട്, വി​കാ​രി റ​വ. ഫാ. ​ബി​നോ​യ് നി​ല​യാ​റ്റി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഹേ​വാ​ർ​ഡ്‌‌​സ് ഹീ​ത്ത് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​ള്ള 13 കു​ട്ടി​ക​ളാ​ണ് ശ​നി​യാ​ഴ്ച ആ​ദ്യ​മാ​യി ഈ​ശോ​യെ സ്വീ​ക​രി​ച്ച​ത്.

ആ​ബേ​ൽ ജെ​യിം​സ്, അ​നെ​റ്റ്‌ മ​രി​യ സ​ന്തോ​ഷ്, ആ​ൻ മ​രി​യ ജെ​യ്സ​ൺ, ഓ​സ്റ്റി​ൻ ടി​റ്റോ, എ​ലി​ഷി​ബാ മ​റി​യം ജെ​യിം​സ്, എ​സ്രാ എ​ലി​സ​ബ​ത്ത് ജോ​ബി​ൻ, ജു​വാ​ൻ ജോ​ർ​ജ് ജെ​യിം​സ്, കെ​വി​ൻ മാ​ത്യു ലൂ​ക്കോ​സ്, മി​സാ ആ​ൻ നി​ഷാ​ന്ത്, നൈ​സ​ൽ അ​രു​ൺ, സാ​റ ഹ​രീ​ഷ്, സെ​യ്ൻ സി​ബി, സി​യാ മ​രി​യ നി​ഷാ​ന്ത് തു​ട​ങ്ങി​യ കു​ട്ടി​ക​ളാ​ണ് പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്.

പ്ര​ഥ​മ ദി​വ്യകാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ വി​രു​ന്നും വി​വി​ൽ​സ് ഫീ​ൽ​ഡ് വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.