റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (കെഡിപിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ചെറീസ് റസ്റ്റോറന്റ് ഹാളിൽ കൂടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ബഷീർ സാപ്റ്റ്കോ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ഡേവിഡ് ലുക്ക് (ചെയർമാൻ), ബാസ്റ്റിൻ ജോർജ് (വൈസ് ചെയർമാൻ), ജോജി തോമസ് (പ്രസിഡന്റ് ), മുഹമ്മദ് നൗഫൽ (ജനറൽ സെക്രട്ടറി), രാജേന്ദ്രൻ പാലാ (ട്രഷറർ), ജിൻ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാർ (വൈസ് പ്രസിഡന്റുമാർ), അൻഷാദ് പി. ഹമീദ്, നിഷാദ് ഷെരിഫ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ കൺവീനർമാരായി ബോണി ജോയി (ചാരിറ്റി), സി.കെ. അഷ്റഫ് (ചാരിറ്റി ജോ. കൺവീനർ), ജയൻ കുമാരനല്ലൂർ (പ്രോഗ്രാം), റസൽ മഠത്തിപ്പറമ്പിൽ (മീഡിയ), അബ്ദുൾ സലാം പുത്തൻപുരയിൽ (ഓഡിറ്റർ), ഡെന്നി കൈപ്പനാനി, ഡോ. കെ. ആർ. ജയചന്ദ്രൻ, ബഷീർ സാപ്റ്റ്കോ, ടോം സി. മാത്യു, ഷാജി മഠത്തിൽ, ജെയിംസ് ഓവേലിൽ (അഡൈ്വസറി ബോർഡ് അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് ഡോ. ജയചന്ദ്രൻ നേതൃത്വം നല്കി. വൈസ് ചെയർമാൻ ബാസ്റ്റിൻ ജോർജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.