ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, December 23, 2024 10:31 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​ൽ സ​ബാ​ഹു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു​എ​ൻ​ജി​എ മീ​റ്റിം​ഗി​ൽ കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

കു​വൈ​റ്റു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന് ഇ​ന്ത്യ അ​തീ​വ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. യു​എ​ന്നി​ലും മ​റ്റ് അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ലും ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള അ​ടു​ത്ത ഏ​കോ​പ​ന​ത്തി​ന് നേ​താ​ക്ക​ൾ ഊ​ന്ന​ൽ ന​ൽ​കി.

നി​ല​വി​ലു​ള്ള കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കീ​ഴി​ൽ ഇ​ന്ത്യ -​ ജി​സി​സി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. പ​ര​സ്‌​പ​രം സൗ​ക​ര്യ​പ്ര​ദ​മാ​യ അ​വ​സ​ര​ത്തി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി​യെ ക്ഷ​ണി​ച്ചു.

കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം വി​രു​ന്നൊ​രു​ക്കു​ക​യു​ണ്ടാ​യി.