ക​ട ക​ത്തിന​ശി​ച്ചു
Sunday, June 16, 2024 4:03 AM IST
ക​ട്ട​പ്പ​ന: പ​ച്ച​ക്ക​റി-​പ​ല​ച​ര​ക്ക് ക​ട ക​ത്തിന​ശി​ച്ചു. തൊ​പ്പി​പ്പാ​ള കു​ഴു​പ്പ​ള്ളി​യി​ൽ ത​ങ്ക​ച്ച​ന്‍റെ കടയാണ് വെള്ളിയാഴ്ച അ​ർ​ധ​രാ​ത്രി​ പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ച​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങളും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും ക​ത്തി ന​ശി​ച്ചു.

അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യി ന​ശി​ച്ചി​രു​ന്നു.