വാ​യ​നദി​നം: വി.​എം.സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, June 16, 2024 11:24 PM IST
കൊ​ല്ലം: വാ​യി​ച്ചു വ​ള​രു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ടെ കേ​ര​ള വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട പി.എ​ൻ .പ​ണി​ക്ക​രു​ടെ ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ ജൂ​ൺ 19 വാ​യ​ന​ദി​ന​മാ​യി ജി​ല്ല​യി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ,ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ,കാ​ൻ​ഫെ​ഡ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു

വാ​യ​ന​ദി​ന​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്​ഘാ​ട​നം 19 രാ​വി​ലെ പത്തിന് കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി.​എം.സു​ധീ​ര​ൻ നി​ർ​വ​ഹി​ക്കും. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ൻ ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സി.​രാ​ജ​ശേ​ഖ​ര​ൻ പി​ള്ള വാ​യ​ന​ദി​ന പ്ര​തി​ജ്ഞ​ചൊ​ല്ലി കൊ​ടു​ക്കും.

എ​സ്.സു​ധീ​ശ​ൻ പി ​.എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​ഗോ​പാ​ല കൃ​ഷ്ണപി​ള്ള, അ​ഡ്വ. പി ​.സു​ധാ​ക​ര​ൻ, ആ​ർ. വി​ജ​യ​ൻ, ഡോ.എ​സ്.രാ​ഗി​ണി, അ​ഡ്വ .എ​സ് .ലീ​ല, ബി ​.സ​ന്തോ​ഷ്‌കുമാ​ർ,എ​സ്.ഉ​ഷാറാ​ണി,പി.ജ​യകൃ​ഷ്ണ​ൻഎ​ന്നി​വ​ർ പ്രസംഗിക്കും.