ജൈവ കാർഷിക മിഷൻ കമ്മിറ്റി രൂപീകരിച്ചു
Sunday, June 16, 2024 11:23 PM IST
കു​ണ്ട​റ: പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചു ക​ർ​ഷ​ക​ന് ലാ​ഭ​ക​ര​മാ​യി കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള സു​സ്ഥി​ര ജൈ​വ കൃ​ഷി വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്കേ ക​ല്ല​ട കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ കാ​ർ​ഷി​ക മി​ഷ​ൻ പ​ഞ്ചാ​യ​ത്ത് ത​ല കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജൈ​വ കാ​ർ​ഷി​ക മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ രാ​ജി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ടി​.സി റേ​യ്ച്ച​ൽ തോ​മ​സ്, അ​സി. കൃ​ഷി ഓ​ഫീ​സ​ർ ര​ത്ന​കു​മാ​രി, കൃ​ഷി അ​സി​സ്റ്റന്‍റുമാ​രാ​യ അ​ഭി​ലാ​ഷ്, ശ്രീ​കു​മാ​ർ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം കെ. ​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.