വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, September 8, 2024 4:51 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ത്യോ​ടി ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു.​സി.​മാ​ത്യു, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​ഹ​സ്ന, 'വ​യോ​ജ​ന ആ​രോ​ഗ്യം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ റ​സീ​ന യൂ​സ​ഫ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൽ​സ​ൺ മം​ഗ​ല​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ, അ​രു​ൺ ജോ​സ്,കെ.​വി​ജ​യ​ൻ, പി.​എ​സ്. ആ​ന്‍റ​ണി, ജെ​സി ജോ​സ​ഫ്, വി​ൻ​സി തോ​മ​സ്, യോ​ഗ ട്രെ​യി​ന​ർ മ​നീ​ഷ സ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.