മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ എ​ഡി​ജി​പി ആ​ര്‍​എ​സ്എ​സ് മേ​ധാ​വി​യെ കാ​ണി​ല്ല: എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ
Sunday, September 8, 2024 4:51 AM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് മേ​ധാ​വി​യെ കാ​ണി​ല്ലെ​ന്ന് എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് എ​ഡി​ജി​പി പ​റ​യു​ന്ന​ത്. ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മേ​ധാ​വി​ക്ക് ആ​ര്‍​എ​സ്എ​സ് നേ​താ​വു​മാ​യി എ​ന്ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​മാ​ണ് ന​ട​ത്താ​നു​ള്ള​ത് ? സ്വ​കാ​ര്യ സം​ഭാ​ഷ​ണ​മാ​ണെ​ങ്കി​ലും അ​ത് ആ​ര്‍​എ​സ്എ​സ് ബ​ന്ധ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്.

സി​പി​ഐ പോ​ലും വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. പോ​ലീ​സി​ലെ ആ​ര്‍​എ​സ്എ​സ് ബ​ന്ധം മ​റ​നീ​ക്കി പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ള്‍ വ​ള​രെ കാ​ല​മാ​യി ഇ​ത് പ​റ​യു​ന്നു​ണ്ടെ​ന്നും എം.​കെ. മു​നീ​ര്‍ പ​റ​ഞ്ഞു.

നാ​ട്ടി​ലെ ക്ര​മ​സ​മാ​ധാ​നം കു​ത്ത​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ര്‍​ക്കു​മെ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന​താ​ണ് അ​വ​സ്ഥ. സി​പി​എ​മ്മി​നു​ള​ളി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രേ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​ടു​ത്ത് ത​ന്നെ വി​സ്‌​ഫോ​ട​നം ന​ട​ക്കു​മെ​ന്നും മു​നീ​ര്‍ പ​റ​ഞ്ഞു.