ജി​ല്ലാ ഹാ​ൻ​ഡ് ബോ​ൾ: അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​ന് ഉ​ജ്വ​ല വി​ജ​യം
Sunday, September 8, 2024 4:51 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ജി​ല്ലാ സി​ബി​എ​സ്ഇ സ്കൂ​ൾ ഹാ​ൻ​ഡ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് താ​മ​ര​ശേ​രി അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ സ​മാ​പ്തി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 29 ടീ​മു​ക​ൾ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു.

14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലും 17 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ആ​യി അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ മൂ​ന്ന് കി​രീ​ട​ങ്ങ​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 17 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദ​യാ​പു​രം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ കി​രീ​ടം നേ​ടി.

14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദ​യാ​പു​രം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്. പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഫ​റൂ​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബി ​ലൈ​ൻ പ​ബ്ലി​ക് സ്കൂ​ളി​നെ കീ​ഴ​ട​ക്കി അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.​അ​ൽ​ഫ​റൂ​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. 17 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദ​യാ​പു​രം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ ജേ​താ​ക്ക​ളാ​യ​ത്.

അ​ൽ ഫാ​റൂ​ഖ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി. 17 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​നെ കീ​ഴ​ട​ക്കി ദ​യാ​പു​രം റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. ഗ്രീ​ൻ വാ​ലി സ്കൂ​ളി​നാ​ണ് മൂ​ന്നാം സ്ഥാ​നം. സി​സാ ഖ​ദീ​ജ (ദ​യാ​പു​രം), മാ​സി​ൻ ഇ​ർ​ഷാ​ദ് (ബി ​ലൈ​ൻ), ഫെ​ബി​യ ഫാ​ത്തി​മ (ദ​യാ​പു​രം), പി.​പി. നെ​ഹാ​ൻ (അ​ൽ​ഫോ​ൻ​സാ) എ​ന്നി​വ​രെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​ലെ ക്രി​സ്റ്റീ​നാ സ​ണ്ണി ഇ​മ്മാ​നു​വ​ൽ, ഷാ​ബി​ൻ റ​ഹ്മാ​ൻ എ​ന്നി​വ​രും ദ​യാ​പു​രം സ്കൂ​ളി​ലെ ഫൈ​ഹ ഫാ​ത്തി​മ​യും ബെ​സ്റ്റ് പ്ലെ​യ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​ലെ ഹ​രി മാ​ധ​വ്, വി​ഹാ എ​സ് എ​ന്നി​വ​രും ദ​യാ​പു​രം സ്കൂ​ളി​ലെ ഐ​മാ​ന്‍, അ​ൽ ഫ​റൂ​ഖ് സ്കൂ​ളി​ലെ ഫാ​ത്തി​മ ഫൈ​ഹ എ​ന്നി​വ​രും മി​ക​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ ആ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ൽ​ഫോ​ൻ​സാ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ താ​രം മോ​ളി പീ. ​ബെ​ന​ഡി​ക്ട് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ​വി​ത​ര​ണം ചെ​യ്തു. മ​ല​ബാ​ർ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് മോ​നി യോ​ഹ​ന്നാ​ൻ, അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ൽ​സ​ൺ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ജോ​ർ​ജ്, അ​ഖി​ൽ പി. ​മാ​ത്യു, ബേ​സി​ൽ ജോ​ർ​ജ്, പി.​ടി. ശീ​ത​ൾ, ര​ഞ്ജു മാ​ത്യു എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.