ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്നു​വെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം
Sunday, September 8, 2024 4:51 AM IST
കോ​ഴി​ക്കോ​ട്: ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​ടെ വ​സ്തു​നി​കു​തി 40ൽ ​നി​ന്ന് 25 രൂ​പ​യാ​യി ഇ​ള​വ് ചെ​യ്ത​തി​ന്റെ ആ​നു​കൂ​ല്യം അ​ർ​ഹ​രാ​യ എ​ല്ലാ സം​രം​ഭ​ക​ർ​ക്കും ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

2023 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ലാ​ണ് എം​എ​സ്എം​ഇ ആ​ക്ട് 2006 പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന വ​സ്തു​നി​കു​തി നി​ര​ക്കി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​ഇ​ള​വ് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി പൊ​തു​നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്. ഫ​റോ​ക്ക് ചെ​റു​വ​ണ്ണൂ​രി​ലു​ള്ള ന്യൂ ​ഇ​ന്ത്യ സി​റാ​മി​ക്സ് വ​ര്‍​ക്കേ​ഴ്സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡി​ന്റെ പ​രാ​തി​യി​ലാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം