ജേ​ക്ക​ബ് പ​ട​ലോ​ടി മെ​മ്മോ​റി​യ​ൽ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം നോ​ബി​ൾ കു​ര്യാ​ക്കോ​സി​ന്
Saturday, September 7, 2024 4:41 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ജേ​ക്ക​ബ് പ​ട​ലോ​ടി മെ​മ്മോ​റി​യ​ൽ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം 2024ന് ​നോ​ബി​ൾ കു​ര്യാ​ക്കോ​സ് അ​ർ​ഹ​നാ​യി. ക​ല്ലാ​നോ​ട്‌ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​നാ​ണ് നോ​ബി​ൾ.

ക​ല്ലാ​നോ​ട്‌ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും സ്കൂ​ളി​ൽ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന് രൂ​പം ന​ൽ​കി​യ​ത​ട​ക്കം മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഫു​ട്‌​ബോ​ൾ, ഷൂ​ട്ടിം​ഗ്, നീ​ന്ത​ൽ, അ​ത്‌​ല​റ്റി​ക്സ് മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും സോ​ഫ്റ്റ്‌ ബേ​യ്സ് ബോ​ൾ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് അ​ധ്യാ​പ​ക​നാ​യ നോ​ബി​ൾ. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷ സം​ഗ​മ​ത്തി​ൽ വ​ച്ച് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ന​ട​ത്തു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, രാ​ഹു​ൽ രാ​ഘ​വ​ൻ, ജാ​ക്സ് വ​ർ​ഗീ​സ്, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.