പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് കൈ​മാ​റു​ന്ന ന​ട​പ​ടി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണം: കെ. ​മു​ര​ളീ​ധ​ര​ൻ
Saturday, September 7, 2024 4:41 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പാ​ര്‍​ട്ടി താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കും പാ​ര്‍​ട്ടി ബ​ന്ധ​മു​ള്ള ക​ട​ലാ​സ് സ്ഥാ​ന​പ​ന​ങ്ങ​ള്‍​ക്കും കൈ​മാ​റു​ന്ന ന​ട​പ​ടി​യി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് കോം​ട്ര​സ്റ്റ് ഭൂമി​യി​ലെ ക​യ്യേ​റ്റ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ന്‍ സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോം​ട്ര​സ്റ്റ് ഭൂ​മി പേ ​പാ​ര്‍​ക്കിം​ഗി​നും മ​റ്റും ആ​രം​ഭി​ക്കാ​ന്‍ എ​ടു​ത്ത തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​നും തെ​റ്റു​തി​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ന്‍.​കെ. അ​ബ്ദു​റ​ഹ്‌മാ​ന്‍, കെ.​എം. അ​ഭി​ജി​ത്ത്, പി.​എം. അ​ബ്ദു​റ​ഹ്‌മാ​ന്‍, യു.​വി. ദി​നേ​ശ്മ​ണി, കെ.​പി. ബാ​ബു, കെ. ​രാ​മ​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍, കെ. ​രാ​ജീ​വ​ന്‍, അ​ഡ്വ. എം. ​രാ​ജ​ന്‍, ആ​ര്‍. ഷെ​ഹ​ന്‍, കെ.​സി. ശോ​ഭി​ത, എ​സ്.​കെ. അ​ബൂ​ക്ക​ര്‍, ഷാ​ജി​ര്‍ അ​റ​ഫാ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ നി​ജേ​ഷ് അ​ര​വി​ന്ദ്, ദി​നേ​ശ് പെ​രു​മ​ണ്ണ, പി. ​മ​മ്മ​ത്‌​കോ​യ, പി. ​കു​ഞ്ഞി​മൊ​യ്തീ​ന്‍, എ​ന്‍. ഷെ​റി​ല്‍​ബാ​ബു, ര​മേ​ശ് ന​മ്പി​യ​ത്ത്, സി.​ടി. ഭ​ര​ത​ന്‍, സി.​ജെ. ആ​ന്‍റ​ണി, ആ​യി​ശ​കു​ട്ടി സു​ല്‍​ത്താ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.