വീ​ടു​ക​ളി​ല്‍ പ​ക​ല്‍ ക​യ​റി ലാ​പ്ടോ​പ് മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ല്‍
Saturday, September 7, 2024 4:31 AM IST
ചേ​വാ​യൂ​ര്‍: പ​ക​ല്‍ വീ​ടു​ക​ളി​ല്‍ ക​യ​റി ലാ​പ്ടോ​പ്പു​ക​ളും മ​റ്റും മോ​ഷ്ടി​ക്കു​ന്ന യു​വാ​വ് പി​ടി​യി​ല്‍. ചേ​വാ​യൂ​ര്‍ ഉ​ദ​യം ഹോ​മി​ല്‍ ജാ​വേ​ദ്ഖാ​ന്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​വൂ​ര്‍ സൗ​പ​ര്‍​ണി​ക​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പു​തു​പ്പാ​ടി ക​ക്കു​ഴി​യി​ല്‍ രാ​ജേ​ഷ് കെ.​ജോ​ണി​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി വാ​തി​ല്‍ ചാ​രി​യി​ട്ടി​രു​ന്ന മു​റി​യി​ല്‍​നി​ന്ന് ര​ണ്ട് ലാ​പ്ടോ​പ്പും പെ​ട്ടി​യി​ലെ തു​ണി​ക്ക​ടി​യി​ല്‍ വ​ച്ചി​രു​ന്ന 18,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​നാ​ഞ്ചി​റ​യി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​കെ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചെ​ന്ന് രാ​ജേ​ഷി​ന്‍റെ മ​ക​ന്‍ അ​ഭി​ന​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചോ​ളം കേ​സു​ക​ള്‍ പ്ര​തി​യു​ടെ പേ​രി​ലു​ണ്ട്.