കോ​​ഹ്‌​​ലി പ​​​​ഞ്ച്
കോ​​ഹ്‌​​ലി പ​​​​ഞ്ച്
Monday, April 21, 2025 2:26 AM IST
പ​​​​ഞ്ചാ​​​​ബ്: വി​​​​രാ​​​​ട് കോ​​ഹ്‌​​ലി​​​​യു​​​​ടെ മി​​​​ന്നും ബാ​​​​റ്റിം​​​​ഗ് മി​​​​ക​​​​വി​​​​ൽ റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന് അ​​​​ഞ്ചാം ജ​​​​യം. ടോ​​​​സ് നേ​​​​ടി ഫീ​​​​ൽ​​​​ഡിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം ശ​​​​രി​​​​വ​​​​ച്ച് പ​​​​ഞ്ചാ​​​​ബി​​​​നെ 157 റ​​​​ണ്‍​സി​​​​ൽ ബൗ​​​​ള​​​​ർ​​​​മാ​​​​ർ വ​​​​രി​​​​ഞ്ഞു​​​​മു​​​​റു​​​​ക്കി.

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ കോ​​ഹ്‌​​ലി​​​​ക്കൊ​​​​പ്പം ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ലി​​​​ന്‍റെ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി മി​​​​ക​​​​വി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു ഏ​​​​ഴ് പ​​​​ന്ത് ശേ​​​​ഷി​​​​ക്കേ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ജ​​​​യം നേ​​​​ടി. കോ​​​​ഹ്‌​​ലി​​യാ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: പ​​​​ഞ്ചാ​​​​ബ്: 20 ഓ​​​​വ​​​​റി​​​​ൽ 157/6. ബം​​​​ഗ​​​​ളൂ​​​​രു: 18.5 ഓ​​​​വ​​​​റി​​​​ൽ 159/3.

തു​​​​ട​​​​ക്കം മു​​​​ത​​​​ലാ​​​​ക്കിയില്ല:

മി​​​​ക​​​​ച്ച തു​​​​ട​​​​ക്കം ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ പ​​​​ഞ്ചാ​​​​ബ് സ്കോ​​​​ർ ച​​​​ല​​​​നം മ​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​യി. പ്രി​​​​യാ​​​​ൻ​​​​ഷ് ആ​​​​ര്യ (22), പ്ര​​​​ഭ്സി​​​​മ്രാ​​​​ൻ സിം​​​​ഗ് (33) ഓ​​​​പ്പ​​​​ണിം​​​​ഗ് കൂ​​​​ട്ടു​​​​കെ​​​​ട്ട് 4.2 ഓ​​​​വ​​​​റി​​​​ൽ 42 റ​​​​ണ്‍​സി​​​​ൽ എ​​​​ത്തി​​​​ച്ചു. ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ (ആ​​​​റ്), നെ​​​​ഹാ​​​​ൽ വ​​​​ദേ​​​​ര (അ​​​​ഞ്ച്), മാ​​​​ർ​​​​ക​​​​സ് സ്റ്റോ​​​​യി​​​​നി​​​​സ് (ഒ​​​​ന്ന്) എ​​​​ന്നി​​​​വ​​​​ർ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി.


ജോ​​​​സ് ഇം​​​​​​​​ഗ്ലി​​​​സ് (29), ശ​​​​ശാ​​​​ങ്ക് സിം​​​​ഗ് (31), മാ​​​​ർ​​​​കോ ജാ​​​​ൻ​​​​സ​​​​ണ്‍ (25) എ​​​​ന്നി​​​​വ​​​​ർ പൊ​​​​രു​​​​തി നോ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും സ്കോ​​​​ർ അ​​​​തി​​​​വേ​​​​ഗം ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ക്രു​​​​ണാ​​​​ൽ പാ​​​​ണ്ഡ്യ, സു​​​​യാ​​​​ഷ് ശ​​​​ർ​​​​മ എ​​​​ന്നി​​​​വ​​​​ർ ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് വീ​​​​ത​​​​വും റൊ​​​​മാ​​​​രി​​​​യോ ഷെ​​​​ഫേ​​​​ർ​​​​ഡ് ഒ​​​​രു വി​​​​ക്ക​​​​റ്റും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നാ​​​​യി വീ​​​​ഴ്ത്തി.

റ​​​​ണ്‍ മെ​​​​ഷീ​​​​ൻ:

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ സ്കോ​​​​ർ ആ​​​​റി​​​​ൽ നി​​​​ൽ​​​​ക്കേ ഫി​​​​ൽ സോ​​​​ൾ​​​​ട്ടി​​ന്‍റെ (ഒ​​​​ന്ന്) വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി പ​​​​ഞ്ചാ​​​​ബ് ശ​​​​ക്തി കാ​​​​ണി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി (പു​​​​റ​​​​ത്താ​​​​കാ​​​​തെ 54 പ​​​​ന്തി​​​​ൽ 73 റ​​​​ണ്‍​സ്), ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ൽ (35 പ​​​​ന്തി​​​​ൽ 61 റ​​​​ണ്‍​സ്) കൂ​​​​ട്ടു​​​​കെ​​​​ട്ട് അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്ത് മു​​​​ന്നേ​​​​റി.

103 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ട് ജ​​​​യ​​​​ത്തി​​​​ന​​​​രി​​​​കെ എ​​​​ത്തി​​​​ച്ചു. ര​​​​ജ​​​​ത് പട്ടീദാര്‍ (12) പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ജി​​​​തേ​​​​ഷ് ശ​​​​ർ​​​​മ (11)യെ ​​ഒ​​​​പ്പം​​കൂ​​​​ട്ടി കോ​​ ​​ഹ്‌​​ലി ക​​​​ളി ജ​​​​യി​​​​പ്പി​​​​ച്ചു. ജ​യ​ത്തോ​ടെ എ​ട്ട് മ​ത്സ​ര​ത്തി​ൽ​നി​ന്ന് അ​ഞ്ച് ജ​യ​വും മൂ​ന്ന് തോ​ൽ​വി​യു​മാ​യി 10 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.